Connect with us

Kerala

കഴിഞ്ഞ വര്‍ഷം കേരളത്തില്‍ കാണാതായത് 12,453 പേരെ

Published

|

Last Updated

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്ന് കാണാതായ 12,453 പേരില്‍ 11,761 പേരെ കണ്ടെത്തി. കണ്ടെത്താന്‍ സാധിക്കാതിരുന്നത് 692 പേരെയാണ്. കാണാതായ 12,453 പേരില്‍ 3,033 പേര്‍ പുരുഷന്മാരും 7,530 സ്ത്രീകളും 1,890 കുട്ടികളും ഉള്‍പ്പെടുന്നു. കണ്ടെത്തിയ 11,761 പേരില്‍ 2577 പുരുഷന്മാരും 7350 സ്ത്രീകളും 1834 കുട്ടികളുമാണ്. ആളുകളെ കാണാതാകുന്നതുമായി ബന്ധപ്പെട്ട് 2018 ല്‍ 11640 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്.

ഏറ്റവും കൂടുതല്‍ പുരുഷന്മാരെയും (277 പേര്‍) സ്ത്രീകളേയും (791) കുട്ടികളേയും (190) കാണാതായത് തിരുവനന്തപുരം റൂറല്‍ പരിധിയിലാണ്. ഇവരില്‍ 187 പുരുഷന്മാരെയും 751 സ്ത്രീകളേയും 187 കുട്ടികളേയും കണ്ടെത്തി. തിരുവനന്തപുരം സിറ്റി പരിധിയില്‍ 132 പുരുഷന്മാരേയും 385 സ്ത്രീകളേയും 101 കുട്ടികളേയുമാണ് കാണാതായത്. 110 പുരുഷന്മാരേയും 375 സ്ത്രീകളേയും 100 കുട്ടികളേയും കണ്ടെത്തി.

ഏറ്റവും കുറവ് പുരുഷന്മാരേയും (70) സ്ത്രീകളേയും (116) കാണാതായത് വയനാട് ജില്ലയില്‍ നിന്നാണ്. ഇവരില്‍ 60 പുരുഷന്മാരേയും 111 സ്ത്രീകളേയും കണ്ടെത്തി. 2018 ല്‍ ഏറ്റവും കുറവ് കുട്ടികളെ കാണാതായത് (21) കൊച്ചി സിറ്റി പോലീസ് പരിധിയിലാണ്. ഇവരില്‍ 20 പേരെയും പിന്നീട് കണ്ടെത്തുകയുണ്ടായി.

കാണാതായവരുടെ ആകെ എണ്ണം, കണ്ടെത്തിയവരുടെ എണ്ണം എന്നിങ്ങനെയുള്ള കണക്ക്: തിരുവനന്തപുരം സിറ്റി 618, 585. തിരുവനന്തപുരം റൂറല്‍ 1258,1125. കൊല്ലം സിറ്റി 759, 721. കൊല്ലം റൂറല്‍ 814, 767. പത്തനംതിട്ട 744, 717 ആലപ്പുഴ 930, 920 ഇടുക്കി 505, 458 കോട്ടയം 774, 753 കൊച്ചി സിറ്റി 513, 489 എറണാകുളം റൂറല്‍ 779, 715 തൃശ്ശൂര്‍ സിറ്റി 741, 712 തൃശ്ശൂര്‍ റൂറല്‍ 695, 671 പാലക്കാട് 856, 821 മലപ്പുറം 642, 601 കോഴിക്കോട് സിറ്റി 403, 379 കോഴിക്കോട് റൂറല്‍ 651, 633 വയനാട് 244, 225 കണ്ണൂര്‍ 503, 473 കാസര്‍കോട് 299, 279 റെയില്‍വേ 25.

Latest