സംസ്ഥാനത്തെ ആദ്യ കുടുംബശ്രീ ജോബ് പോര്‍ട്ടല്‍ മഞ്ചേരിയില്‍

Posted on: January 22, 2019 1:38 pm | Last updated: January 22, 2019 at 1:39 pm
സംസ്ഥാനത്തെ ആദ്യ കുടുംബശ്രീ ജോബ്‌പോര്‍ട്ടല്‍ മഞ്ചേരിയില്‍ നഗരസഭാധ്യക്ഷ വി എം സുബൈദ ഉദ്ഘാടനം ചെയ്യുന്നു

മഞ്ചേരി: കേരളത്തിലെ ആദ്യത്തെ കുടുംബശ്രീ ജോബ് പോര്‍ട്ടല്‍ മഞ്ചേരിയില്‍ നഗരസഭാധ്യക്ഷ വി എം സുബൈദ ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ കീഴിലെ കുടുംബശ്രീ ദേശീയ നഗര ഉപജീവന ദൗത്യം സംരംഭമായാണ് ജോബ് വെബ്പോര്‍ട്ടല്‍ നിലവില്‍ വരുന്നത്.

തൊഴിലന്വേഷകരെയും തൊഴില്‍ ദാതാക്കളെയും കൂട്ടിയിണക്കാന്‍ കഴിയുന്ന ആധുനിക ജോബ് പോര്‍ട്ടലാണ് www.jobnedam.com എന്ന വെബ്‌സൈറ്റ്. തൊഴിലന്വേഷകര്‍ക്ക് സൗജന്യമായി ഈ സേവനം ലഭ്യമാണ്. ഇതോടൊപ്പം മൊബൈല്‍ ആപ്പും ഉടനെ പുറത്തിറക്കുമെന്നും 7994340678 നമ്പര്‍ മുഖേനയും സേവനങ്ങള്‍ ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു.

ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ കൊടക്കാടന്‍ ഹസൈന്‍, എന്‍ യു എല്‍ എം മാനേജര്‍ ശ്രീയേഷ് പി, ഹിമ ഗിരീഷ്, ഷഫ്‌ന സലാം പങ്കെടുത്തു.