Connect with us

Malappuram

അരീക്കോട് പഞ്ചായത്ത് യോഗത്തില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

Published

|

Last Updated

അരീക്കോട്: പുതിയ ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തെ ചൊല്ലി അരീക്കോട് ഗ്രാമപഞ്ചയാത്ത് യോഗത്തില്‍ നിന്നും ഇടതു മുന്നണി നേതാക്കള്‍ ഇറങ്ങിപ്പോയി. ബി ഒ ടി അടിസ്ഥാനത്തില്‍ 59 സെ ന്റ് സ്ഥലത്താണ് ബസ് സ്റ്റാന്‍ ഡ് നിര്‍മിക്കുന്നത്.
ഈ സ്ഥലത്തിന്റെ പൂര്‍ണ അവകാശം പഞ്ചായത്തിന് വിട്ടുനല്‍കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ ഭരണപക്ഷം തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഇറങ്ങിപ്പോയത്.

കഴിഞ്ഞ നവംബര്‍ 13ന് ചേ ര്‍ന്ന ബോര്‍ഡ് യോഗത്തിന് ഘടക വിരുദ്ധമായാണ് ഇന്നലെ തീരുമാനം കൈക്കൊണ്ടത്.
സ്വകാര്യ വ്യക്തികള്‍ക്ക് ഗുണം ചെയ്യുന്ന തരത്തിലുള്ള തീരുമാനങ്ങളാണ് ഭരണപക്ഷം സ്വീകരിക്കുന്നത്. വയലുകള്‍ നികത്തിയാണ് ഇവിടം മറ്റൊരു ബസ്സ്റ്റാന്‍ഡ് പണിയുന്നത്. ഭൂമി പൊന്നുംവിലക്ക് വില്‍ക്കാന്‍ സൗകര്യമൊരുക്കുകയാണിവിടെ.

ഇതിനെതിരെ ശക്തമായ സമരം നടത്താന്‍ സി പി എം തീരുമാനിച്ചതായി അരീക്കോട് ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്ത മാസം 22ന് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്താനും പാര്‍ട്ടി തീരുമാനിച്ചു. മൂന്ന് മാസമായി ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്‍ അടഞ്ഞുകിടക്കുകയാണ്.

ഇതിന് പരിഹാരം കാണാനും പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കെ സാദില്‍, രതീഷ് കെ, സി കെ ഭാസ്‌ക്കരന്‍ വാ ര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Latest