Connect with us

Gulf

കേന്ദ്ര സര്‍ക്കാറിന്റെ പുതിയ സംവരണ നയം സാമൂഹ്യ നീതിക്ക് മേലുള്ള കടന്ന് കയറ്റം:ഐസിഎഫ്

Published

|

Last Updated

ദമ്മാം :ഭരണഘടനാ ശില്‍പികള്‍ വിഭാവനം ചെയ്ത സംവരണ സംവിധാനത്തെ മറികടന്ന് ജാതി വോട്ട് ലക്ഷ്യമാക്കിയുള്ള കേന്ദ്ര സര്‍ക്കാറിന്റെ പുതിയ സംവരണ നയം സാമൂഹ്യ നീതിയോടുള്ള കടന്ന് കയറ്റമാണെന്നും അതിന് സര്‍വാത്മനാ പിന്തുണ നല്‍കിയ മുഖ്യ ധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ നടപടി പിന്നോക്ക സമൂഹത്തോട്ടുള്ള വഞ്ചനയാണെന്നും ഐ സി എഫ് ഈസ്‌റ്റേണ് പ്രോവിന്‍സ് കമ്മിറ്റി അഭിപ്രായപ്പെട്ടു. സ്വതന്ത്ര്യം നേടി പതിറ്റാണ്ടുകള്‍ പിന്നിട്ടും ദലിത് ന്യൂന പക്ഷങ്ങള്‍ക്ക് അര്‍ഹമായ പല മേഖലയിലുമുള്ള പ്രാതിനിധ്യം നാമമാത്രമാണ്. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ രാജ്യത്ത് കലാപം ഉയര്‍ത്തിയവര്‍ പുതിയ സംവരണ നയത്തിലൂടെ രാജ്യത്തെ ചാതുര്‍വര്‍ണ്ണ്യത്തിലേക്ക് വഴി നടത്തുകയാണോഎന്നും സംശയിക്കേണ്ടിയിരിക്കുന്നു .

പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് അഹ്‌സനി അദ്ധ്യക്ഷത വഹിച്ചു . നാഷണല്‍ സെക്രട്ടറി നിസാര്‍ കാട്ടില്‍ ഉദ്ഘാടനം ചെയ്തു .ശൗകത്ത് സഖാഫി ,കോയ സഖാഫി ,അന്‍വര്‍ കളറോഡ് , അശറഫ് കരുവന്‍ പൊയില്‍ എന്നിവര്‍ സംസാരിച്ചു .ജനറല്‍ സിക്രട്ടറി ബഷീര്‍ ഉള്ളണം സ്വാഗതവും ശരീഫ് മണ്ണൂര്‍ നന്ദിയും പറഞ്ഞു

Latest