ഹറമില്‍ ഗ്രഹണ നിസ്‌കാരം നടന്നു

Posted on: January 22, 2019 1:22 pm | Last updated: January 22, 2019 at 1:22 pm

മക്ക: വിശുദ്ധ ഹറമില്‍ തിങ്കളാഴ്ച രാവിലെ സുബഹി നമസ്‌കാരത്തിനുശേഷം ചന്ദ്രഗ്രഹണ നിസ്‌കാരം നടന്നു.രാവിലെ ആറര മണിക്കായിരുന്നു നിസ്‌കാരം നടന്നത് .

ഗ്രഹണം സഊദിയിലെ തബൂക്കില്‍ 90 ശതമാനവും , മദീനയില്‍ 53 ശതമാനവും , മക്കയില്‍ 33 ശതമാനവുമാണ് ദൃശ്യമായത് .ഹറമില്‍ നിസ്‌കാരത്തിനും ഖുതുബക്കും ഇമാം ഡോ : ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് നേതൃത്വം നല്‍കി