മാഫിയാ ബന്ധം: 53 പോലീസ് സ്‌റ്റേഷനുകളില്‍ മിന്നല്‍ പരിശോധന

Posted on: January 22, 2019 12:36 pm | Last updated: January 22, 2019 at 3:20 pm

തിരുവനന്തപുരം: മാഫിയ ബന്ധമുണ്ടെന്ന് കണ്ടെത്തിയ സംസ്ഥാനത്തെ 53 പോലീസ് സ്‌റ്റേഷനുകളില്‍ മിന്നല്‍ പരിശോധന. വിജിലന്‍സ് എസ്പിമാരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.

ക്വാറി, മണല്‍ മാഫിയ , ക്രിമിനല്‍ ബന്ധം, കൈക്കൂലി കേസുകള്‍ പുറത്ത് ഒത്തുതീര്‍പ്പാക്കല്‍ അടക്കമുള്ള കാര്യങ്ങളില്‍ പോലീസുകാര്‍ക്ക് ബന്ധമുണ്ടെന്ന് വിജിലന്‍സ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ തണ്ടര്‍ എന്ന പേരില്‍ പരിശോധന നടക്കുന്നത്. തിരുവനന്തപുരം റെയ്ഞ്ചില്‍ മാത്രം 21 സ്റ്റേഷനുകളില്‍ പരിശോധന പുരോഗമിക്കുകയാണ്.