നിലമ്പൂരില്‍ വാഹനാപകടം; സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

Posted on: January 22, 2019 10:22 am | Last updated: January 22, 2019 at 1:20 pm

 

അപകടത്തില്‍ മരിച്ച സരിത സിടി

നിലമ്പൂര്‍: വടപുറത്തിനു സമീപം കാട്ടുമുണ്ടയില്‍ നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. നിലമ്പൂര്‍ മുതുകാട് സ്വദേശിനി സരിത സി ടി ചെലവന ആണ് മരിച്ചത്.

കാട്ടുമുണ്ട കമ്പനിപ്പടിയില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്. വണ്ടൂര്‍ ഭാഗത്തേക്ക് പോകുന്നതിനിടെ ഫോണ്‍ ചെയ്യുന്നതിനായി റോഡില്‍ നിന്ന് മാറ്റി സ്‌കൂട്ടര്‍ നിര്‍ത്തിയതായിരുന്നു സരിത. നിലമ്പൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി നിയന്ത്രണം വിട്ട് സരിതയെ ഇടിക്കുകയായിരുന്നു. യുവതിയുടെ ദേഹത്തിലൂടെ ബസ് കയറിയിറങ്ങി. ശേഷം ബസ് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി. കെഎസ് ആര്‍ടിസിയുടെ പ്രൊപ്പല്ലര്‍ ഷാഫ്റ്റ് പൊട്ടിയതാണ് അപകടകാരണം എന്നാണ് വിവരം. സരിത വണ്ടൂര്‍ നിംസ് ഹോസ്പിറ്റല്‍ ജീവനക്കാരിയാണ്. മമ്പാട് വാടക വീട്ടിലാണ് ഇവരുടെ താമസം.  മൃതദേഹം നിലമ്പൂര്‍ ഗവ: ഹോസ്പിറ്റലില്‍.

വീഡിയോ:

നിലമ്പൂരിനടുത്ത് കാട്ടുമുണ്ട കമ്പനിപ്പടിയില്‍ ഇന്ന് രാവിലെയുണ്ടായ അപകടം