മോദി ചായ വിറ്റിട്ടില്ല;അദ്ദേഹത്തിന്റേത് സഹതാപം പിടിച്ചുപറ്റാനുള്ള ശ്രമം: പ്രവീണ്‍ തൊഗാഡിയ

Posted on: January 22, 2019 10:09 am | Last updated: January 22, 2019 at 11:23 am

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി 43 വര്‍ഷത്തെ സൗഹൃദമുള്ള താന്‍ അദ്ദേഹം ചായ വില്‍ക്കുന്നത് കണ്ടിട്ടില്ലെന്നും അത്തരമൊരു ഇമേജ് ഉണ്ടാക്കിയെടുത്തത് സഹതാപം പിടിച്ചുപറ്റാനാണെന്ന് വിശ്വ ഹിന്ദു പരിഷത്ത് മുന്‍ അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി വീണ്ടും അധികാരത്തിലേറിയാലും രാമക്ഷേത്രം പണിയില്ല. രാമക്ഷേത്രം ആര്‍എസ്എസിനും ബിജെപിക്കും നിലനില്‍പ്പിനുള്ള അവിഭാജ്യ ഘടകമാണ്. രാമക്ഷേത്രം പണിയുന്നതോടെ ഈ രണ്ട് സംഘടനകളും തകരും. അതുകൊണ്ട് തന്നെ ഇരുവരും രാമക്ഷേത്രം പണിയില്ലെന്നും തൊഗാഡിയ പറഞ്ഞു. ആര്‍എസ്എസും ബിജെപിയും 125 കോടി ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തിയെന്നും അദ്ദേഹം ആരോപിച്ചു.