മനാഫ് വധം: 24 വര്‍ഷമായി ഒളിവിലായിരുന്ന പ്രതി കീഴടങ്ങി

Posted on: January 22, 2019 12:15 am | Last updated: January 22, 2019 at 12:15 am

മലപ്പുറം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഒതായി മനാഫ് വധക്കേസില്‍ 24 വര്‍ഷത്തോളമായി ഒളിവിലായിരുന്ന പ്രതി കോടതിയില്‍ കീഴടങ്ങി. മൂന്നാം പ്രതി മാലങ്ങാടന്‍ ഷെരീഫാണ് മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി മുമ്പാകെ കീഴടങ്ങിയത്.

1995 ഏപ്രില്‍ 13നാണ് മനാഫിനെ ഒതായി അങ്ങാടിയില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. കീഴടങ്ങിയ ഷെരീഫിന്റെ സഹോദരനും കേസിലെ മറ്റൊരു പ്രതിയുമായ ഷെഫീഖ് ഇപ്പോഴും ഒളിവിലാണ്.