ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത ആവര്‍ത്തിച്ച് പിതാവ്

Posted on: January 21, 2019 8:16 pm | Last updated: January 21, 2019 at 11:29 pm

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അപകടത്തെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ആവര്‍ത്തിച്ച് ആവശ്യപ്പെട്ട് പിതാവ് ഉണ്ണി. മകന്റെ ഡ്രൈവറായിരുന്ന അര്‍ജുന്‍ നിരവധി കേസുകളില്‍ പ്രതിയാണ്. സംഭവം കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന സംശയത്തില്‍ ഉറച്ചു നില്‍ക്കുന്നു.

ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയില്ലെന്ന പോലീസ് വാദം ശരിയല്ല. കേസിന്റെ അന്വേഷണ പുരോഗതി അപ്പപ്പോള്‍ അറിയിക്കാമെന്നു പോലീസ് പറഞ്ഞിരുന്നുവെങ്കിലും ഇതേവരെ അങ്ങനെ ചെയ്തിട്ടില്ല.

പാലക്കാട്ടുള്ള ഒരു ആയുര്‍വേദ ഡോക്ടറുമായി ബാലഭാസ്‌കറിനു സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും പ്രശ്‌നങ്ങളൊന്നും കണ്ടെത്താനായില്ലെന്നാണ് പോലീസ് പറയുന്നത്.

ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയില്ലെന്ന പോലീസിന്റെ വാദം ശരിയല്ല.