വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്താനാകില്ല; നിയമ നടപടിക്കൊരുങ്ങി തിരഞ്ഞെടുപ്പു കമ്മീഷന്‍

Posted on: January 21, 2019 11:12 pm | Last updated: January 22, 2019 at 10:30 am

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേടു നടത്തിയതായുള്ള ആരോപണങ്ങളില്‍ കഴമ്പില്ലെന്നു വ്യക്തമാക്കി തിരഞ്ഞെടുപ്പു കമ്മീഷന്‍. തിരിമറി നടത്താന്‍ ഒരുതരത്തിലും സാധിക്കില്ലെന്നതു കൊണ്ടു തന്നെ വോട്ടിംഗ് യന്ത്രങ്ങള്‍ സുരക്ഷിതമാണ്.

വയര്‍ലെസ് ആശയ വിനിമയത്തിലൂടെ ഒരു വിവരവും വോട്ടിംഗ് യന്ത്രത്തില്‍ എത്തിക്കാന്‍ സാധിക്കില്ലെന്ന് കമ്മീഷനിലെ സാങ്കേതിക വിദഗ്ധന്‍ ഡോ. രജത് മുന പറഞ്ഞു.
ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കും.