ആലപ്പാട്: എ ആര്‍ രാമചന്ദ്രന്‍ എം എല്‍ എ സമരസമിതിയുമായി ചര്‍ച്ച നടത്തി

Posted on: January 21, 2019 9:15 pm | Last updated: January 21, 2019 at 10:30 pm

കൊല്ലം: ആലപ്പാട്ടെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കരുനാഗപ്പള്ളി എം എല്‍ എ. ആര്‍ രാമചന്ദ്രന്‍ സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തി. ഖനനം പൂര്‍ണമായി അവസാനിപ്പിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായി നേതാക്കള്‍ എം എല്‍ എയോടു വ്യക്തമാക്കി. അനധികൃത ഖനനവും അതിന്റെ പ്രത്യാഘാതങ്ങളും എം എല്‍ എയുടെ ശ്രദ്ധയില്‍ പെടുത്തിയതായും ആലപ്പാട്ടെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചര്‍ച്ചയില്‍ വിശദീകരിച്ചതായും അവര്‍ പറഞ്ഞു.

സമിതി ഉന്നയിച്ച കാര്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുമെന്നും എം എല്‍ എ പറഞ്ഞു. സമരം നടത്തുന്നവരുമായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.