Connect with us

Kerala

ശബരിമലയില്‍ മൂന്നിരട്ടി വരുമാനമുണ്ടാക്കി കെ എസ് ആര്‍ ടി സി

Published

|

Last Updated

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിക്ക് ഇത്തവണത്തെ ശബരിമല മണ്ഡലകാലത്ത് ലഭിച്ചത് 45.2 കോടി രൂപയുടെ വരുമാനം. കഴിഞ്ഞ തവണത്തെക്കാള്‍ (15.2 കോടി) മൂന്നിരട്ടി ലാഭമുണ്ടാക്കാന്‍ കഴിഞ്ഞതായി മാനേജിംഗ് ഡയറക്ടര്‍ ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു. പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസുകളാണ് ഏറ്റവും കൂടുതല്‍ ലാഭം കൊയ്തത്. ഈ സര്‍വീസുകളിലൂടെ മാത്രം 31.2 കോടിയും ശബരിമല സീസണിലെ ദീര്‍ഘദൂര സര്‍വീസില്‍ നിന്ന് 14 കോടിയും രൂപ വരുമാനമുണ്ടാക്കാനായി.

കൃത്യമായ മാനേജിംഗും സര്‍വീസുകള്‍ തടസ്സമില്ലാതെ നടത്താന്‍ കഴിഞ്ഞതുമെല്ലാമാണ് ഈ നേട്ടത്തിനു അടിസ്ഥാനമായത്. 99 നോണ്‍ എ സി, 44 എ സി, 10 ഇലക്ട്രിക് ബസുകളാണ് പമ്പ-നിലയ്ക്കല്‍ ചെയിന്‍ റൂട്ടില്‍ സ്ഥിരമായി സര്‍വീസ് നടത്തിയത്. ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി പമ്പയില്‍ നിന്നും 70 ബസുകള്‍ ഉപയോഗിച്ചു. മകരവിളക്ക് ദിവസം തിക്കു പരിഗണിച്ച് ബസുകളുടെ എണ്ണം ആയിരത്തോളമാക്കി വര്‍ധിപ്പിച്ചിരുന്നു.

ക്യു ആര്‍ കോഡ് സംവിധാനമുള്ള ടിക്കറ്റിംഗ് നടപ്പിലാക്കിയതും ഡിജിറ്റല്‍ ടിക്കറ്റിംഗ് സംവിധാനം മുഖാന്തരം കണ്ടക്ടര്‍ ഇല്ലാതെ ഡ്രൈവറെ ഉപയോഗിച്ചുള്ള സര്‍വീസ് ഏര്‍പ്പെടുത്തിയതും പ്രയോജനപ്രദമായെന്നും തച്ചങ്കരി പറഞ്ഞു.