സിറിയയിലെ ഇറാനിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്‌റാഈല്‍ ആക്രമണം

Posted on: January 21, 2019 5:33 pm | Last updated: January 21, 2019 at 10:57 pm

ഡമസ്‌കസ്: സിറിയയിലെ ഇറാനിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്‌റാഈല്‍ ആക്രമണം. തെക്ക് കിഴക്കന്‍ ഡമസ്‌കസിലെ വിമാനത്താവളം ഉള്‍പ്പെടെ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് സിറിയക്കാരടക്കം 11 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. വിമാനത്താവളത്തിനും സാരമായ നാശനഷ്ടം സംഭവിച്ചു. സിറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്‌റാഈലിന്റെ 30 ക്രൂയിസ് മിസൈലുകള്‍ സിറിയ തടഞ്ഞതായി റഷ്യ അറിയിച്ചു.

ആക്രമണം ഇസ്‌റാഈല്‍ സ്ഥിരീകരിച്ചിട്ടുണ്. ഇറാനിയന്‍ ഖുദ്‌സ് സൈന്യത്തിന് നേരെയാണ് ആക്രമണം നടത്തിയതെന്ന് ഇസ്‌റാഈല്‍ സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി. സിറിയയില്‍ ഇറാന്‍ കേന്ദ്രങ്ങളായ മ്യുണീഷ്യന്‍ സംഭരണ കേന്ദ്രം, ഡമസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ സൈനിക താവളം, ഇറാനിയന്‍ രഹസ്യാന്വേഷണ വിഭാഗം സ്ഥിതി ചെയ്യുന്ന സ്ഥലം, ഇറാനിയന്‍ മിലിട്ടറി ക്യാമ്പ് എന്നിവക്ക് നേരെ ആക്രമണം നടത്തിയതായും ഇസ്‌റാഈല്‍ സൈന്യം വ്യക്തമാക്കി.

അതേമസയം, ഇസ്‌റാഈലിന് നേരെ ഇറാനിയന്‍ നൈ്യം നടത്തിയ ഭൂതല – ഭൂതല മിസൈല്‍ ആക്രമണത്തിന് മറുപടിയായാണ് ആക്രമണമെന്ന് ഇസ്‌റാഈല്‍ പ്രസിഡന്റ് റുവെന്‍ റിവിലിന്‍ പറഞ്ഞു. മിഡിലീസ്റ്റില്‍ ഇറാന്‍ സൈനിക വിന്യാസം നടത്തുന്നത് മേഖലയെ അസ്ഥിരമാക്കുമെന്നും അദ്ദേഹം പറഞ്ഞു.