ദുബൈയില്‍ ആറ് പുതിയ ബസ് റൂട്ടുകള്‍

Posted on: January 21, 2019 5:12 pm | Last updated: January 21, 2019 at 5:12 pm

ദുബൈ: എമിറേറ്റില്‍ ആറ് പുതിയ ബസ് റൂട്ടുകള്‍ ആരംഭിച്ചതായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ) അറിയിച്ചു.
ഇതോടൊപ്പം മറ്റു റൂട്ടുകളിലെ സേവനം മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പൊതുജനങ്ങള്‍ക്കിടയില്‍ പൊതുഗതാഗത സംവിധാനങ്ങളുടെ സ്വീകാര്യത വര്‍ധിച്ച സാഹചര്യത്തിലാണ് കൂടുതല്‍ ബസ് റൂട്ടുകള്‍ ഏര്‍പെടുത്തിയതെന്ന് ആര്‍ ടി എ അധികൃതര്‍ അറിയിച്ചു.

ഇ411- ഇത്തിസലാത്ത് മെട്രോ സ്റ്റേഷന്‍-അജ്മാന്‍, എഫ് 02- ഇത്തിസലാത്ത് മെട്രോ സ്റ്റേഷന്‍-മുഹൈസിന 4, 50- ഇന്റര്‍നാഷണല്‍ സിറ്റി ഡ്രാഗണ്‍ മാര്‍ട്ടില്‍ നിന്ന് അല്‍ ഖൈല്‍ ഗേറ്റ് വഴി സിലിക്കണ്‍ ഒയാസിസ്, ദുബൈ മാള്‍, ബിസിനസ് ബേ എന്നിവയാണ് ദിവസേനയുടെ പുതിയ സര്‍വീസുകള്‍.

പുതിയ മൂന്ന് റൂട്ടുകളില്‍ വെള്ളിയാഴ്ച മാത്രമായിരിക്കും സര്‍വീസ്. 11 ബി- റാശിദിയ്യ മെട്രോ സ്റ്റേഷന്‍ മുതല്‍ അല്‍ അവീര്‍ ബസ് ടെര്‍മിനല്‍, 34- ഇത്തിസലാത്ത് മെട്രോ സ്റ്റേഷനില്‍ നിന്ന് അല്‍ ബ്രയാന്‍ ലേബര്‍ ക്യാമ്പ് അല്‍ ഖവാനീജ് 2 വഴി ഖിസൈസ് ബസ് സ്റ്റേഷനിലേക്ക്. 56- ഡാന്യൂബ് മെട്രോ സ്റ്റേഷന്‍-ഡി ഡബ്ല്യു സി സ്റ്റാഫ് വില്ലേജ്.

ഇബ്‌നുബത്തൂത്ത മെട്രോ സ്റ്റേഷന്‍ മുതല്‍ അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് വരെ സര്‍വീസ് നടത്തുന്ന എഫ് 55 ബസിന്റെ യാത്രാ സമയം അറുപതില്‍ നിന്ന് 30 മിനിറ്റായി കുറച്ചതായും ആര്‍ ടി എ പബ്ലിക് ട്രാന്‍സ്‌പോര്‍ട് ഏജന്‍സി പ്ലാനിംഗ് ആന്‍ഡ് ബിസിനസ് ഡവലപ്‌മെന്റ് ഡയറക്ടര്‍ ആദില്‍ ശാക്കിരി പറഞ്ഞു.