Connect with us

Saudi Arabia

ആർ എസ് സി സൗദി വെസ്റ്റ്‌ സാഹിത്യോത്സവ്‌: ജിദ്ദ സെൻട്രൽ ചാമ്പ്യന്മാർ

Published

|

Last Updated

ആർ.എസ്.സി സൗദി വെസ്റ് കലാലയം സംസാകാരികവേദി സാഹിത്യോത്സവിൽ ജിദ്ദ സെൻട്രൽ വിന്നേഴ്സ് ട്രോഫി സ്വീകരിക്കുന്നു

യാമ്പു: പ്രവാസി വിദ്യാർത്ഥി യുവജനങ്ങളുടെ സർഗവസന്ത പെരുമഴയിൽ കലാലയം സാംസ്കാരിക വേദിയുടെ പത്താമത് എഡിഷൻ, ആർ എസ് സി  സൗദി വെസ്റ്റ് നാഷണൽ സാഹിത്യോത്സവ് യാമ്പുവിൽ സമാപിച്ചു.

രാവിലെ ഒൺപത്‌ മണിക്ക്‌ ആരംഭിച്ച  സാഹിത്യോത്സവ്‌ ഐ.സി എഫ്‌ യാമ്പു സെൻട്രൽ സെക്രട്ടറി ഹഖീം പൊന്മള പാതക ഉയർത്തി.നൗഫൽ എറണാകുളത്തിന്റെ അദ്ധ്യക്ഷതിയിൽ ഐ .സി എഫ്‌ മദീന പ്രോവിൻസ്‌ സെക്രട്ടറി മുസ്തഫ കല്ലിങ്ങൽപറമ്പ്  ഉദ്ഘാടനം ചെയ്തു.അഷ്‌റഫ് കൊടിയത്തൂർ .മുഹ്സിൻ സഖാഫി, ഫൈസൽ വാഴ്ക്കാട്‌, ശെരീഫ്‌ കൊടുവള്ളി എന്നിവർ സംസാരിച്ചു
സഊദിയിലെ  പടിഞ്ഞാറൻ പ്രവിശ്യയിലെ ജിദ്ദ, മക്ക, മദീന, യാമ്പു, തായിഫ്, അസീർ, അൽ ബഹ, തബൂക്ക്, ജിസാൻ തുടങ്ങിയ ഒമ്പത് സെന്ററുകളിൽ നിന്നായി വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ,യുവാക്കൾ വനിതകൾ ഉൾപ്പെടെ  മുന്നൂറിലതികം പ്രതിഭകൾ സാഹിത്യോത്സവിൽ മാറ്റുരച്ചു.
 സെൻട്രൽതല വിജയികളാണ് നാഷണൽ തലത്തിൽ മത്സരിച്ചത്.ജൂനിയർ,സീനിയർ ,സെകണ്ടറി,ജനറൽ എന്നീ നാല് വിഭാഗങ്ങളിലായി മാപ്പിള പാട്ട്‌, മദ്‌ഹ് ഗാനം ,പ്രസംഗം ഇംഗ്ലീഷ്‌, അടിക്കുറിപ്പ് ,സ്പോട്ട് മാഗസിൻ, കവിത രചന, കഥ രചന, ഖവാലി, സംഘഗാനം, ദഫ്ഫ്‌ തുടങ്ങി അൻപത്തിനാല് ഇനങ്ങളിൽ നടന്ന കലാ സാഹിത്യ സർഗ രചനാ മത്സരങ്ങളിൽ 354 പോയിന്റ് നേടി ജിദ്ദ സെൻട്രൽ കലാ കിരീടം സ്വന്തമാക്കി. 189 പോയിന്റ് നേടി മദീന രണ്ടാം സ്ഥാനവും 165 പോയിന്റ് നേടി മക്ക മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മുസ്തഫ തൂത (മക്ക) കലാപ്രതിഭയായും,  സുമയ്യ രാമനാട്ടുകര (മക്ക) സർഗ പ്രതിഭയായും, തെരഞ്ഞെടുക്കപ്പെട്ടു.
വൈകിട്ട്‌  7 മണിക്ക്‌ സാഹിത്യോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം യാമ്പു അൽ മനാർ ഇന്റർ നാഷനൽ സ്‌കൂൾ പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ ഉദ്‌ഘാടനം ചെയ്തു.  ഗൾഫ് കൗൺസിൽ കലാലയം കൺവീനർ ലുഖ്മാൻ വിളത്തൂർ സന്ദേശ പ്രഭാഷണം നടത്തി. മധ്യ ഉപരിവർഗത്തിൽ നിന്നും കലാസാംസ്കാരിക പ്രവർത്തനങ്ങളുടെ കടിഞ്ഞാൺ അടിസ്ഥാന വർഗത്തിലേക്ക് എത്തിക്കുന്നതിൽ സാഹിത്യോത്സവ് വഹിക്കുന്ന പങ്കും സ്വന്തത്തിലേക്കും ഡിവൈസുകളിലേക്കും ഉൾവലിയുന്ന നവ പ്രവാസികളുടെ അടിസ്ഥാന സാംസ്കാരിക ഉണർവിന് സാഹിത്യോത്സവുകൾ ചാലകമാകുന്നതെങ്ങിനെയെന്നും  മലയാളിയുടെ മൂല്യബോധമുണർത്താൻ പ്രകൃതിയുടെ പ്രതിഭാസമായ പ്രളയം വരെ കാത്തിരിക്കേണ്ടി വന്നെങ്കിൽ വിവിധ സംഘടനകളുടെ സാംസ്കാരിക, മാനവിക, സാന്ത്വന, ഒത്തിരിപ്പ് പ്രവർത്തനങ്ങളിലൂടെ പ്രവാസികൾ പതിറ്റാണ്ടുകൾക്ക് മുമ്പേ ഇതിന് മാതൃകകൾ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
സൗദി വെസ്റ്റ് നാഷണൽ ചെയർമാൻ  ആർ.എം ത്വൽഹത്ത് കൊളത്തറ അധ്യക്ഷത വഹിച്ചു.  ഒ ഐ സി സി നാഷനൽ വൈസ് പ്രസിഡണ്ട് ശങ്കർ എളങ്കൂർ, ഒ ഐ സി സി യാമ്പു പ്രസിഡന്റ് അസ്‌കർ  വണ്ടൂർ, കെ. എം. സി. സി യാമ്പു വൈസ് പ്രസിഡന്റ് നാസർ നടുവിൽ, അനീസുദ്ദീൻ ചെറുകുളം (ഗൾഫ്‌ മാധ്യമം)സിദ്ധീഖുൽ അക്ബർ,സാബു വെളിയം,അബ്‌ദുറഹ്‌മാൻ സഖാഫി ചെമ്പ്രശ്ശേരി എന്നിവർ പ്രസംഗിച്ചു. മുസ്തഫ കല്ലിങ്ങൽപ്പറമ്പ്, സുജീർ പുത്തൻപള്ളി, കബീർ ചേളാരി എന്നിവർ സംബന്ധിച്ചു.
സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ സിറാജ് വേങ്ങര, മഹ്‌മൂദ് സഖാഫി മാവൂർ എന്നിവർ നൽകി. പതിനൊന്നാമത് സാഹിത്യോത്സവ് വേദിയാകുന്ന ജിദ്ദ സെൻട്രലിന് വേദിയിൽ പതാക കൈമാറി. രിസാല സ്റ്റഡി സർക്കിൾ സൗദി വെസ്റ്റ് ജനറൽ കൺവീനർ സൽമാൻ വെങ്ങളം സ്വാഗതവും  ബഷീർ തൃപ്രയാർ നന്ദിയും പറഞ്ഞു.
---- facebook comment plugin here -----

Latest