ഉംറ നിര്‍വഹിക്കാനെത്തിയത് മുപ്പത് ലക്ഷം പേര്‍ ; ഇന്ത്യ മൂന്നാം സ്ഥാനത്ത് , ഒന്നാം സ്ഥാനത്ത് പാക്കിസ്ഥാന്‍

Posted on: January 21, 2019 2:01 pm | Last updated: January 21, 2019 at 2:01 pm

മക്ക : ഈ വര്‍ഷത്തെ ഉംറ സീസണ്‍ ആരംഭിച്ചത് മുതല്‍ ജമാദുല്‍ അവ്വല്‍ 11 വരെ തീര്‍ത്ഥാടകര്‍ക്കായി 3,024,272 ഉംറ വിസകള്‍ അനുവദിച്ചതായി സഊദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു .ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ വന്നത് പാകിസ്ഥാനില്‍ നിന്നാണ് 681,392 പേര്‍ രണ്ടാം സ്ഥാനത്ത് ഇന്തോനേഷ്യ നിന്ന് 447,450 പേരും ഇന്ത്യയില്‍ നിന്ന് 306,470 പേരും ഉംറ നിര്‍വഹിക്കാനെത്തി .

399,479 തീര്‍ത്ഥാടകരാണ് ഉംറക്കായി പുണ്യഭൂമിയിലുള്ളത് ഇതില്‍ 277,372 തീര്‍ത്ഥാടകര്‍ മക്കയിലും , 122,107 തീര്‍ത്ഥാടകര്‍ മദീനയിലുമാണുള്ളത് .2,288,789 തീര്‍ത്ഥാടകര്‍ വിമാന മാര്‍ഗം വഴിയും 257,266 തീര്‍ത്ഥാടകര്‍ കര മാര്‍ഗവും 15,486 കടല്‍ മാര്‍ഗവുമാണ് പുണ്യഭൂമികളിലെത്തിയത് ഇരുപത്തി ഒന്ന് ലക്ഷം ഹാജിമാര്‍ ഉംറ കര്‍മ്മം കഴിഞ്ഞു ഇതിനകം സ്വദേശങ്ങളിലേക്ക് തിരിച്ചുപോയതായും മന്ത്രാലയം അറിയിച്ചു.പ്രതിവര്‍ഷം മൂന്നുകോടി ഉംറ തീര്‍ത്ഥാടകരെ പുണ്യഭൂമികളിലെത്തിക്കുകയെന്ന വിഷന്‍ 2030 പദ്ധതിയുടെ ന്റെ ഭാഗമായാണ് കൂടുതല്‍ തീര്‍ത്ഥാടവിസകള്‍ അനുവദിച്ചിരിക്കുന്നത്