പോലീസ് സ്‌റ്റേഷന് നേരെ ബോംബേറ്: കൂട്ട്പ്രതിയുടെ പിതാവിന്റെ ഹരജി ഹൈക്കോടതി തള്ളി

Posted on: January 21, 2019 1:36 pm | Last updated: January 21, 2019 at 5:35 pm

കൊച്ചി: ശബരിമല കര്‍മസമതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ നെടുമങ്ങാട് പോലീസ് സ്‌റ്റേഷന് നേരെ ബോംബെറിഞ്ഞ കേസിലെ കൂട്ടുപ്രതിയുടെ പിതാവ് പോലീസിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി തള്ളി.

കേസിലെ മുഖ്യപ്രതി പ്രവീണിനെ ഒളിവില്‍ താമസിപ്പിച്ച ആലപ്പുഴ നൂറനാട് സ്വദേശി സേതുമാധവന്റെ പിതാവ് വി ഗോപിനാഥന്‍ നായര്‍ നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. കേസില്‍ പോലീസ് അന്വേഷണം ത്വരിതപ്പെടുത്തണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് വീട്ടിലെത്തിയത് പീഡനമാണെന്നാരോപിച്ചായിരുന്നു ഹരജി. എന്നാല്‍ ഹരജി കോടതി തള്ളുകയായിരുന്നു.