Connect with us

Ongoing News

ഗ്രാമങ്ങളിലെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് സമ്പന്നര്‍ മനസ്സ് തുറക്കണം: എസ് എസ് എഫ്

Published

|

Last Updated

എസ് എസ് എഫ് ഹിന്ദ് സഫറിന് ബീഹാറിലെ ദര്‍ബംഗയില്‍ നല്‍കിയ സ്വീകരണം എം എല്‍ എ ഡോ. ഫറാസ് ഫാത്വിമി ഉദ്ഘാടനം ചെയ്യുന്നു

ദര്‍ബങ്ക (ബീഹാര്‍): ഇന്ത്യന്‍ ഗ്രാമങ്ങളിലെ സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് സമ്പന്ന സമൂഹം മനസ്സ് തുറക്കണമെന്ന് എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ശൗകത്ത് നഈമി ആവശ്യപ്പെട്ടു. എസ് എസ് എഫ് ഹിന്ദ് സഫര്‍; ദേശീയ പര്യടനത്തിന് ബീഹാറിലെ ദര്‍ബങ്കയില്‍ ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ മുഖ്യപ്രാഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉള്‍ഗ്രാമങ്ങളിലും ചേരിപ്രദേശങ്ങളിലും അടിസ്ഥാന ജനവിഭാഗം കടുത്ത പട്ടിണിയിലും ദാരിദ്ര്യത്തിലുമാണ് കഴിയുന്നത് .
സമര്‍ഥരായ വിദ്യാര്‍ഥികള്‍പോലും പട്ടിണിമൂലം പഠനമുപേക്ഷിച്ച് , ഇളം പ്രായത്തില്‍ തന്നെ തെരുവുകളിലേക്ക് അന്നംതേടിപോകാന്‍ നിര്‍ബന്ദിതരാകേണ്ടിവരുന്നു.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊണ്ട് മാത്രം പുരോഗതി കൈവരിക്കാന്‍ കഴിയാത്ത വിധം ദയനീയമായ
ഈ കീഴാള ജനതയുടെ സാമൂഹിക സാമ്പത്തിക ശാക്തീകരണത്തിന് രാജ്യത്തെ സമ്പന്ന സമൂഹത്തിന്റെ സഹായം അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്ത് വ്യാപിച്ച്കിടക്കുന്ന, സുന്നി സംഘകുടുംബത്തിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ അര്‍ഹരിലേക്ക് അതിന്റെ ഫലമെത്തിക്കാന്‍ എസ് എസ് എഫ് ദേശീയ കമ്മറ്റി നേതൃപരമായ പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വീകരണ സമ്മേളനം ഡോ. ഫറാസ് ഫാത്വിമി ങഘഅ ഉദ്ഘാടനം ചെയ്തു. ജാമിഅ സമര്‍ഖന്ദിയ്യ ശൈഖുല്‍ ഹദീസ് മൗലാനാ അബ്ദുര്‍റഹ്മാന്‍ മിസ്ബാഹി അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്. എഫ് ദേശീയ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സ്വിദീഖ് കര്‍ണാടക, ട്രഷറര്‍ സുഹൈറുദ്ദീന്‍ നൂറാനി വെസ്റ്റ് ബംഗാള്‍, മൗലാനാ റയ്ഹാന്‍ അന്‍ജും, ഫിര്‍ദൗസ് അലി, ടടഎ ബീഹാര്‍ സംസ്ഥാന നേതാക്കള്‍, സാമൂഹിക സാംസ്‌കാരിക നായകര്‍ പ്രസംഗിച്ചു.സാബിത് നൂറാനി സ്വാഗതവും ഫയ്‌സുര്‍ റഹ്മാന്‍ സുബ്ഹാനി നന്ദിയും പറഞ്ഞു.  യാത്ര ഇന്ന് മധുബാനിയിലെ സ്വീകരണത്തിന് ശേഷം മേഘാലയില്‍ പ്രവേശിക്കും.