മുനമ്പം മനുഷ്യക്കടത്ത്: ദയാ മാത ബോട്ടിന്റെ ദൃശ്യങ്ങള്‍ പുറത്ത്

Posted on: January 21, 2019 1:19 pm | Last updated: January 21, 2019 at 4:24 pm

കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് സംഘം ആളുകളുമായി പോയ ബോട്ടിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ദയാ മാത ബോട്ട് യാത്ര പുറപ്പെടും മുമ്പുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നൂറിലധികം ആളുകളുമായാണ് ബോട്ട് മുനമ്പത്തുനിന്നും പുറപ്പെട്ടത്.

വെള്ളം നിറക്കാനുള്ള ടാങ്കിലടക്കം ഇന്ധനവും ഇരുപത് ദിവസത്തേക്കുള്‌ല ഭക്ഷണവും ബോട്ടില്‍ കരുതിയിട്ടുണ്ടെന്ന് ഡല്‍ഹിയില്‍നിന്നും പിടിയിലായ ഇടനിലക്കാരായ രണ്ട് പേര്‍ പോലീസിനോട് പറഞ്ഞു . ഇവരെ ഐബി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയാണ്.