സുന്നി വോയ്‌സ് പ്രചാരണം അന്തിമഘട്ടത്തില്‍

Posted on: January 21, 2019 12:14 pm | Last updated: January 21, 2019 at 12:14 pm

കോഴിക്കോട്: സമസ്ത കേരള സുന്നി യുവജനസംഘം മുഖപത്രമായ സുന്നി വോയ്‌സ് ദ്വൈവാരികയുടെ പ്രചാരണം അന്തിമഘട്ടത്തിലെത്തി. ‘മലയാളിയുടെ ആദര്‍ശ വായന’ എന്ന ശീര്‍ഷകത്തില്‍ 2018 ഡിസംബര്‍ മുതല്‍ 2019 ജനുവരി മാസങ്ങളിലാണ് കാമ്പയിന്‍ പ്രഖ്യാപിച്ചത്.

ലഭ്യമായ കണക്കനുസരിച്ച് ബഹുഭൂരിഭാഗം യൂനിറ്റുകളും മിനിമം ടാര്‍ജറ്റ് പൂര്‍ത്തീകരിച്ചു കഴിഞ്ഞു. യൂനിറ്റ്, സര്‍ക്കിള്‍, സോണ്‍ ഘടകങ്ങളില്‍ പുതുതായി നേതൃത്വം ഏറ്റെടുത്ത സാരഥികള്‍ പ്രഥമ ദൗത്യം സമ്പൂര്‍ണതയിലെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ്.

യൂനിറ്റുകള്‍ കേന്ദ്രീകരിച്ചുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയവ മേല്‍ഘടകങ്ങള്‍ മുഖേന സൈറ്റില്‍ അപ്്‌ലോഡ് ചെയ്യുന്ന പ്രവര്‍ത്തി പുരോഗമിച്ചു വരികയാണ്. വരിക്കാര്‍ക്കും ഘടകങ്ങള്‍ക്കമുള്ള വിവിധ ആനുകൂല്യങ്ങള്‍ക്ക് പുറമെ മുന്‍പന്തിയിലെത്തുന്ന മൂന്ന് യൂനിറ്റുകള്‍ക്ക് പ്രത്യേക അവാര്‍ഡും സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്.

യൂനിറ്റുകളില്‍ നിന്നുള്ള വരിക്കാരുടെ മുഴുവന്‍ വിവരങ്ങളും ഏറ്റുവാങ്ങി യഥാസമയം തന്നെ അനുബന്ധ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് സെക്രട്ടറി മജീദ് കക്കാടും പ്രസിദ്ധീകരണ സെക്രട്ടറി സിദ്ദീഖ് സഖാഫിയും അറിയിച്ചു.