Connect with us

Malappuram

രക്ഷിതാക്കളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള ഉപകരണങ്ങളായി കുട്ടികളെ കാണരുത്: സ്പീക്കര്‍

Published

|

Last Updated

ത്രിതല പഞ്ചായത്തുകള്‍ക്കുള്ള ജില്ലാതല ഏകദിന ശില്‍പ്പശാല സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: രക്ഷിതാക്കളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള ഉപകരണങ്ങളായി കുട്ടികളെ കാണരുതെന്ന് സ്പീക്കര്‍ പിശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും ജില്ലാ ചൈല്ഡ്യ പ്രൊട്ടക്ഷന്‍ യൂനിറ്റും വനിതാശിശു വികസന വകുപ്പും സംയുക്തമായി ത്രിതല പഞ്ചായത്തുകളിലെ ബാല സംരക്ഷണ സമിതികളുടെ ശാക്തീകരണത്തിനായി പൊന്നാനി എം ഇ എസ് കോളജ് സെമിനാര്‍ ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ഏകദിന ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ മക്കള്‍ എങ്ങനെ ജീവിക്കണമെന്നത് രക്ഷിതാക്കളുടെ സ്വപ്‌നത്തിന്റെ അടിസ്ഥാനത്തിലാവരുത്. എന്നിലെ എല്ലാ തിന്മകളുടെയും അവസാനം തന്റെ മക്കളിലൂടെ നന്മയായി മാറണമെന്നാണ് പല രക്ഷിതാക്കളുടെയും ആഗ്രഹം. കുട്ടികളുടെ വിദ്യാഭ്യാസത്തിനും വികാസത്തിനുമായി വീടും സ്ഥലവും വരെ വില്‍പ്പന നടത്തി വാടക വീടുകളിലേക്ക് മാറിത്താമസിക്കുന്ന കാഴ്ച ലോകത്ത് ഇവിടെ മാത്രമേ കാണുവെന്നും അദ്ദേഹം പറഞ്ഞു.

ബാലാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളെ ഒരു ഹബ്ബാക്കി മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം ഡോ. എം പി ആന്റണി മുഖ്യ പ്രഭാഷണം നടത്തി.

Latest