നിസ്സഹായര്‍ക്ക് തണലേകാന്‍ ‘തെരുവോരം’

Posted on: January 21, 2019 11:36 am | Last updated: January 21, 2019 at 11:36 am
കുഞ്ഞനെന്ന വൃദ്ധനെ തെരുവോരം പ്രവര്‍ത്തകര്‍ ഏറ്റെടുക്കുന്നു

പെരിന്തല്‍മണ്ണ: സ്‌നേഹവും സംരക്ഷണവും നിഷേധിക്കപ്പെട്ട് തെരുവിലകപ്പെട്ട നിസ്സഹായര്‍ക്ക് ആതുരശുശ്രൂഷയേകിയും സംരക്ഷണ കേന്ദ്രമൊരുക്കുകയുമാണ് തെരുവോരം ഡെസ്റ്റിറ്റിയൂട്ട് കെയര്‍ ഓര്‍ഗനൈസേഷന്‍ ഇന്ത്യ.

5000ത്തിലധികം ആളുകളെ ഇതിനകം തെരുവില്‍ നിന്ന് ഏറ്റെടുത്ത് ചികിത്സയും പുനരധിവാസവും നല്‍കി. പെരിന്തല്‍മണ്ണയില്‍ ജില്ലാ ആശുപത്രി പരിസരത്ത് ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന 65കാരനെ ഏറ്റെടുത്ത് ആശുപത്രിയില്‍ ചികിത്സ തേടി വണ്ടൂര്‍ സ്‌നേഹ വീട്ടിലെത്തിച്ചു. ജംശീദ്, നാസര്‍ തൂത, അയ്യൂബ് ചെറുകര, എന്‍ ശ്രീജ, ടി രമണി, ഷീജ കെ, സുബ്രമണ്യന്‍, സമദ്, ഹമീദ് നേതൃത്വം നല്‍കി.