പത്തനംതിട്ട: കനകദുര്‍ഗയും ബിന്ദുവും ശബരിമല ദര്‍ശനം നടത്തിയതിന് പിറകെ നടയടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ വിശദീകരണത്തിന് തന്ത്രിക്ക് കൂടുതല്‍ സമയം അനുവദിച്ചു. രണ്ടാഴ്ചത്തെ സാവകാശമാണ് ദേവസ്വം ബോര്‍ഡ് തന്ത്രിക്ക് നല്‍കിയിരിക്കുന്നത്.
മറുപടി നല്‍കാന്‍ അഞ്ച് ദിവസത്തെ സാവകാശം നല്‍കണമെന്ന് തന്ത്രി കണ്ഠരര് രാജീവര് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച് ദേവസ്വം ബോര്‍ഡ് രണ്ടാഴ്ച സമയം നല്‍കുകയായിരുന്നു. നടയടച്ച് ശുദ്ധികലശം നടത്തിയത് ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടെയായിരുന്നില്ല. തന്ത്രിയുടെ നടപടി കോടതി അലക്ഷ്യമാണെന്നും ആരോപണമുണ്ടായിരുന്നു.