ശബരിമല: റിട്ട ഹരജികള്‍ സുപ്രീം കോടതി ഫെബ്രവരി എട്ടിന് പരിഗണിക്കാന്‍ സാധ്യത

Posted on: January 21, 2019 11:06 am | Last updated: January 21, 2019 at 12:08 pm

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സമര്‍പ്പിച്ച വിവിധ റിട്ട് ഹരജികള്‍ സുപ്രീം കോടതി ഫെബ്രവരി എട്ടിന് പരിഗണിച്ചേക്കും. ഫെബ്രവരിയില്‍ വാദം കേള്‍ക്കുന്ന കേസുകളുടെ സാധ്യതാ പട്ടികയില്‍ ശബരിമല കേസുകളും ഉള്‍പ്പെട്ടിട്ടുണ്ട്. റിട്ട് ഹരജികള്‍ മാത്രമാണ് പട്ടികയിലുള്ളത്. പുനപരിശോധന ഹരജികള്‍ അന്ന് തന്നെ പരിഗണിക്കുമോയെന്ന് വ്യക്തമല്ല.

ജനുവരി 22ന് ശബരിമലകേസുകള്‍ മുഴുവന്‍ പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയില്‍ പ്രവേശിച്ചതിനാല്‍ ഇത് നീട്ടുകയായിരുന്നു. സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുക.