മധ്യപ്രദേശില്‍ ബിജെപി നേതാവിനെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നു

Posted on: January 21, 2019 10:15 am | Last updated: January 21, 2019 at 11:56 am

ഭോപ്പാല്‍: മധ്യപ്രദേശിലെ ബര്‍വാനിയില്‍ സ്വര്‍ണ വ്യാപാരിയായ ബിജെപി നേതാവിനെ അക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നു. പ്രാദേശിക നേതാവായ ജിതേന്ദ്ര സോണിയാണ് ആക്രമിക്കപ്പെട്ടത്. മാര്‍ക്കറ്റില്‍നിന്നും തിരിച്ചുവരുമ്പോഴായിരുന്നു ആക്രമണം.

സ്വര്‍ണാഭരണങ്ങള്‍, 30 കിലോ വെള്ളി, പണം എന്നിവയാണ് അക്രമികള്‍ കവര്‍ന്നത്. ഇതിന് പുറമെ ജിതേന്ദ്രയുടെ കാറിന്റെ താക്കോലും മോഷ്ടാക്കള്‍ കൊണ്ടുപോയി. കഴിഞ്ഞ ദിവസം മനോജ് താക്കറെയെന്ന മറ്റൊരു ബിജെപി നേതാവിനെ ഇവിടെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.