കീടനാശിനി ശ്വസിച്ച് മരണം: സമഗ്ര അന്വേഷണം വേണം-പ്രതിപക്ഷ നേതാവ്

Posted on: January 21, 2019 9:53 am | Last updated: January 21, 2019 at 11:19 am

തിരുവല്ല: തിരുവല്ലയില്‍ കീടനാശിനി ശ്വസിച്ച് മരിച്ച കര്‍ഷകരുടെ കുടുംബങ്ങളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. കര്‍ഷകരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

മരിച്ച സനല്‍ കുമാറിന്റെ വീട്ടിലാണ് ചെന്നിത്തല ആദ്യമെത്തിയത്. തുടര്‍ന്ന് കൃഷിമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു. മന്ത്രി 24ന് പെരിങ്ങര സന്ദര്‍ശിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. അപ്പര്‍കുട്ടനാട്ടില്‍ കീടനാശിനികളുടെ ഉപയോഗം വ്യാപകമാണെന്നും കീടനാശിനികള്‍ സുലഭമാണെന്നും അദ്ദേഹം പറഞ്ഞു