മാതാവിനെ കാണാന്‍ അനുമതി: ചന്ദ്രബോസ് കൊലക്കേസ് പ്രതി നിഷാമിനെ കൊച്ചിയിലെത്തിച്ചു

Posted on: January 21, 2019 9:43 am | Last updated: January 21, 2019 at 11:07 am

കൊച്ചി: ചന്ദ്രബോസ് കൊലക്കേസ് പ്രതി മുഹമ്മദ് നിഷാമിനെ പോലീസ് കൊച്ചിയിലെത്തിച്ചു. മാതാവിനെ കാണാന്‍ ഹൈക്കോടതി മൂന്ന് ദിവസത്തേക്ക് അനുമതി നല്‍കിയിരുന്നു. ഇന്നലെ രാത്രി എറണാകുളം സബ്ജയിലിലെത്തിച്ച നിഷാമിനെ രാവിലെ കലൂരിലുള്ള ഫഌറ്റിലേക്ക് കൊണ്ടുപോയി.

രാവിലെ പത്ത് മണിമുതല്‍ അഞ്ച് മണിവരെ നിഷാമിന് മാതാവിനൊപ്പം കഴിയാം. അതിന് ശേഷം എറണാകുളം സബ് ജയിലിലേക്ക് മടങ്ങണം. മാതാവിനെ അല്ലാതെ മറ്റാരേയും കാണരുത്, ഫോണ്‍ ഉപയോഗിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. തശൂരിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്ര ബോസിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് നിഷാം. കേസില്‍ നിഷാമിന് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിരുന്നു.