ഏകദിനത്തിലെ ഏറ്റവും മികച്ച താരം വിരാട് !

Posted on: January 21, 2019 12:08 am | Last updated: January 21, 2019 at 12:08 am

സിഡ്‌നി: കരിയറില്‍ പാതിദൂരം എത്തിനില്‍ക്കെതന്നെ കോലി ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരമാണെന്നാണ് ക്ലര്‍ക്കിന്റെ വിലയിരുത്തല്‍. ടെസ്റ്റ് ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ് കോലി. കോലിതന്നെയാണ് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്ന് ക്ലര്‍ക്ക് പറഞ്ഞു. തനിക്കതില്‍ ഒരു സംശയവുമില്ല. കളിയോടുള്ള സമര്‍പ്പണവും വിജയതൃഷ്ണയും അത്ഭുതപ്പെടുത്തുന്നതാണ്.

ആസ്‌ത്രേലിയയില്‍ സമാപിച്ച ഏകദിന പരമ്പരയിലും ഇന്ത്യ കിരീടം നേടിയശേഷമാണ് ക്ലര്‍ക്കിന്റെ പരാമര്‍ശം. പരമ്പരയില്‍ കോലി ഒരു സെഞ്ച്വറി നേടിയിരുന്നു. മികച്ച ക്യാപ്റ്റന്‍സിയും ശ്രദ്ധേയമായി. കോലിയുടെ ആത്മാര്‍ഥത ആര്‍ക്കും ചോദ്യംചെയ്യപ്പെടാന്‍ സാധിക്കാത്തതാണെന്നും മുന്‍ താരം ചൂണ്ടിക്കാട്ടി. എംഎസ് ധോണി ഫോമിലേക്ക് മടങ്ങിയെത്തിയതിനെക്കുറിച്ചും ക്ലര്‍ക്ക് പ്രതികരിച്ചു.

ധോണി അതീവ പരിചയസമ്പന്നനായ ക്രിക്കറ്റ് താരമാണെന്ന് ക്ലര്‍ക്ക് പറഞ്ഞു. ഓരോ സാഹചര്യത്തിലും എങ്ങിനെ ബാറ്റ് ചെയ്യണമെന്ന് ധോണിക്കറിയാം. 300ല്‍ അധികം മത്സരങ്ങള്‍ കളിച്ചു പരിചയമുള്ള താരമാെേണന്നാര്‍ക്കണം. അവസാന ഏകദിനത്തില്‍ ധോണി കളിച്ചത് വ്യത്യസ്ത രീതിയിലാണെന്നും ഓസീസ് താരം വിലയിരുത്തി. അഡ്‌ലെയ്ഡിലും മെല്‍ബണിലും ധോണിയുടെ കളി വ്യത്യസ്തമായിരുന്നു. സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് ബാറ്റ് ചെയ്യാനുള്ള കഴിവാണ് ഇത് തെളിയിക്കുന്നതെന്നും ക്ലര്‍ക്ക് പറഞ്ഞു.