മെല്‍ബണില്‍ അട്ടിമറി; ഫെഡറര്‍, കെര്‍ബര്‍ പുറത്ത്

Posted on: January 21, 2019 12:04 am | Last updated: January 21, 2019 at 12:04 am

മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍നിന്നും ഇതിഹാസതാരം റോജര്‍ ഫെഡറര്‍ പുറത്തായി. ഇരുപതുകാരനായ ഗ്രീക്ക് താരം സ്‌റ്റെഫാനോസ് സിറ്റ്‌സിപാസിനോട് കടുത്ത പോരാട്ടത്തിനൊടുവിലാണ് ഫെഡറര്‍ അടിയറവ് പറഞ്ഞത്. സ്‌കോര്‍ 6-7(11), 7-6(3), 7-5, 7-6(5). തുടര്‍ച്ചയായി മൂന്ന് തവണ ആസ്‌ത്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കാമെന്ന സ്വിസ് താരത്തിന്റെ സ്വപ്‌നം പൊലിഞ്ഞു.
മത്സരത്തില്‍ ഒട്ടേറെ അവസരങ്ങള്‍ നഷ്ടമാക്കിയും അനാവശ്യപിഴവുകള്‍ വരുത്തിയും ഫെഡറര്‍ തോല്‍വി ചോദിക്കുവാങ്ങുകയായിരുന്നു. മറുവശത്ത് കണിശതയാര്‍ന്ന കേളീമികവുകൊണ്ട് സിറ്റ്‌സിപാസ് അമ്പരപ്പിച്ചു. 22ാം സീഡ് സ്പാനിഷ് താരം റോബര്‍ട്ടോ ബൗറ്റിസ്റ്റ ഓഗട് ആണ് ഗ്രീക്ക് താരത്തിന്റെ അടുത്ത എതിരാളി.
ഈ മത്സരത്തില്‍ ജയിക്കുന്നവര്‍ സെമിയില്‍ കടക്കും. ബാല്യാകാലം മുതല്‍ ഫെഡററെ മാതൃകയാക്കി വളര്‍ന്നയാളാണ് താനെന്ന് മത്സരശേഷം സിറ്റ്‌സിപാസ് പറഞ്ഞു.

ലോകത്തെ ഏറ്റവും സന്തോഷവാനായ വ്യക്തിയാണ് താന്‍ ഇപ്പോള്‍. ഈ വിജയത്തെ വിവരിക്കാന്‍ വാക്കുകളില്ല. അത്രമേല്‍ തന്നെ ഇത് സന്തോഷവാനാക്കുന്നു. ആക്രമണാത്മകമായ കളിയാണ് താന്‍ ഫെഡറര്‍ക്കെതിരെ പുറത്തെടുത്തതെന്നും താരം പറഞ്ഞു. നേരത്തെ ക്രൊയേഷ്യന്‍ താരം മരിന്‍ സിലിച്ചും ടൂര്‍ണമെന്റില്‍നിന്നും പുറത്തായിരുന്നു. ബൗറ്റിസ്റ്റ ഓഗട് ആണ് സിലിച്ചിന് മടക്കടിക്കറ്റ് നല്‍കിയത്. സ്‌കോര്‍ 67(8), 63, 62, 46, 64. കഴിഞ്ഞവര്‍ഷം ഫൈനലില്‍ റോജര്‍ ഫെഡററോട് തോറ്റ സിലിച്ചിന് ഇക്കുറി ക്വാര്‍ട്ടറില്‍ പോലും എത്താനായില്ല. അതേസമയം, ആന്റി മറെയെ ആദ്യ റൗണ്ടില്‍തന്നെ പുറത്താക്കിയ ബൗറ്റിസ്റ്റ മികച്ച ഫോമില്‍ കളി തുടരുകയാണ്.

നദാല്‍ മുന്നോട്ട്, കെര്‍ബറും ഷറപോവയും പുറത്ത്
ആസ്‌ത്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ സ്പാനിഷ് താരം റാഫേല്‍ നദാല്‍ ക്വാര്‍ട്ടറില്‍ കടന്നു. അതേസമയം, വനിതാ വിഭാഗത്തില്‍ മുന്‍ ചാമ്പ്യന്‍ ആഞ്ചലിക്വെ കെര്‍ബറും മരിയ ഷറപ്പോവയും പുറത്തായി.

അഷ്‌ലെയ്ഗ് ബാര്‍ട്ടിയാണ് പ്രീക്വാര്‍ട്ടറില്‍ ഷറപ്പോവയെ അട്ടിമറിച്ചത്. ഡാനിയേല റോസി കോളിന്‍സ് കെര്‍ബറെയും ഞെട്ടിച്ചു.
ദീര്‍ഘകാലം പരിക്കിന്റെ പിടിയിലായിരുന്ന നദാല്‍ മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നടത്തുന്നത്. തോമസ് ബെര്‍ഡിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മുന്‍ ചാമ്പ്യന്‍ തോല്‍പ്പിച്ചു. സ്‌കോര്‍ 6-0, 6-1, 7-6. മത്സരത്തിന്റെ ഒരു ഘട്ടത്തിലും നദാലിനെ ഭീഷണിയാകാന്‍ ബെര്‍ഡിച്ചിന് കഴിഞ്ഞില്ല. അനാവശ്യ പിഴവുകളും ബെര്‍ഡിച്ചിന്റെ തോല്‍വിക്കിടയക്കി.

അമേരിക്കന്‍ താരം ഫ്രാന്‍സിസ് ടിയാഫോയിയും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്. ഗ്രിഗര്‍ ദമിത്രോവിനെ 7-5, 7-6, 6-7, 7-5 എന്ന സ്‌കോറിനാണ് ടിയാഫോയി കീഴടക്കിയത്. വനിതാ വിഭാഗത്തില്‍ കെര്‍ബറിന്റെ തോല്‍വി ഞെട്ടിക്കുന്നതായി. 6-0, 6-2 എന്ന സ്‌കോറില്‍ ദയനീയമായാണ് കെര്‍ബര്‍ സീഡില്ലാത്ത അമേരിക്കന്‍ താരം കോളിന്‍സിനോട് അടിയറവ് പറഞ്ഞത്. ഇതാദ്യമായാണ് കോളിന്‍സ് ആസ്‌ത്രേലിയന്‍ ഓപ്പണ്‍ കളിക്കാനെത്തുന്നത്.
ഷറപ്പോവ 4-6, 6-1, 6-4 എന്ന സ്‌കോറിന് ബാര്‍ട്ടിയോടും തോറ്റു. ഇതോടെ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദ്യമായി സ്വന്തം നാട്ടില്‍ ഗ്രാന്‍ഡ്സ്ലാം ക്വാര്‍ട്ടറില്‍ എത്തുന്ന ആസ്‌ത്രേലിയന്‍ വനിതാ താരമായി ബാര്‍ട്ടി