ലോക മുത്തശ്ശന്‍ വിട വാങ്ങി

Posted on: January 20, 2019 11:34 pm | Last updated: January 20, 2019 at 11:34 pm

ടോക്യോ: ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം കൂടിയയാളായ ജപ്പാന്‍കാരന്‍ മസാസോ നൊനാക നിര്യാതനായി. 113 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ വടക്കന്‍ ജപ്പാനിലെ ഹൊക്കയ്‌ഡോ ദ്വീപിലെ വസതിയിലായിരുന്നു അന്ത്യം. ചെറുമകള്‍ യുകോ നൊനാകോയാണ് മരണ വിവരം വെളിപ്പെടുത്തിയത്.

1905 ജൂലൈയിലാണ് നൊനാക ജനിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ലോകത്തെ ഏറ്റവും പ്രായം കൂടിയ മനുഷ്യന്‍ എന്ന ഗിന്നസ് റെക്കോഡിന് അദ്ദേഹം അര്‍ഹനായത്. 1931ല്‍ വിവാഹിതനായ നൊനാകെക്ക് അഞ്ച് മക്കളുണ്ട്.