ബി ജെ പിയെ രൂക്ഷമായി വിമര്‍ശിച്ച് കിഷോര്‍ ചന്ദ്രക്ക് രാഹുലിന്റെ കത്ത്

Posted on: January 20, 2019 11:27 pm | Last updated: January 20, 2019 at 11:27 pm

ഗുവാഹത്തി: മോദിയെ വിമര്‍ശിച്ചതിന് രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മണിപ്പൂര്‍ മാധ്യമപ്രവര്‍ത്തകന്‍ കിഷോര്‍ ചന്ദ്രക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കത്തയച്ചു. ഇന്ത്യ എന്ന ആശയത്തെ നശിപ്പിക്കുന്ന ഫാസിസറ്റ് ശക്തികളെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ടാണ് കത്ത്.

ജനുവരി രണ്ടിന് രാഹുല്‍ കൈപ്പടയില്‍ എഴുതിയ കത്ത് 18നാണ് മണിപ്പൂര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി എന്‍ ഹോകിപ് മാധ്യമപ്രവര്‍ത്തകന്റെ ഭാര്യ എലംഗ്ബാം രഞ്ജിതക്ക് കൈമാറിയത്.
ദേശീയ സുരക്ഷാ നിയമമനുസരിച്ച് നിങ്ങളെ അറസ്റ്റ് ചെയ്തതിനെ ശക്തമായി അപലപിക്കുന്നു.

അഭിപ്രായ പ്രകടനം നടത്തുന്നതിനെതിരെയുള്ള ശ്രമമായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി മണിപ്പൂരിലെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശത്തെ ബി ജെ പി സര്‍ക്കാര്‍ ചവിട്ടി മെതിക്കുന്നതിന് നമ്മള്‍ ദൃക്‌സാക്ഷികളാണെന്നും കത്തില്‍ പറയുന്നു.