Connect with us

National

48 മണിക്കൂറിനകം ബി ജെ പി. എം എല്‍ എമാരെ മറുകണ്ടം ചാടിക്കും: കുമാരസ്വാമി

Published

|

Last Updated

ബെംഗളൂരു: കര്‍ണാടകയിലെ സഖ്യസര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ബി ജെ പി തുടരുന്നതിനിടെ 48 മണിക്കൂറിനകം ബി ജെ പി. എം എല്‍ എമാരെ മുഴുവന്‍ മറുകണ്ടം ചാടിക്കുമെന്ന് വെല്ലുവിളിച്ച് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രംഗത്ത്.
കര്‍ണാടകയില്‍ സഖ്യസര്‍ക്കാറിനെ താഴെയിറക്കാന്‍ ബി ജെ പി നിരന്തരം ശ്രമിക്കുകയാണ്. എന്നാല്‍ സര്‍ക്കാറിന് എല്ലാ എം എല്‍ എമാരുടെയും പിന്തുണയുണ്ട്. എപ്പോള്‍ വേണമെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാറിന്റെ ഭാഗമായ ചില കോണ്‍ഗ്രസ് എം എല്‍ എമാര്‍ നിയമസഭാ കക്ഷി യോഗത്തില്‍ നിന്ന് വിട്ടുനിന്നതും സ്വതന്ത്രര്‍ പിന്തുണ പിന്‍വലിച്ചതുമാണ് കര്‍ണാടകയില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥക്കിടയാക്കിയത്.

മറുകണ്ടം ചാടുന്നത് ഒഴിവാക്കാന്‍ കോണ്‍ഗ്രസും ബി ജെ പിയും തങ്ങളുടെ എല്ലാ എം എല്‍ എമാരെയും റിസോര്‍ട്ടുകളിലേക്ക് മാറ്റുകയും ചെയ്തു. കളമറിഞ്ഞ് കളിച്ച കോണ്‍ഗ്രസിന് തങ്ങളുടെ ചില എം എല്‍ എമാരെ തിരിച്ച് കൊണ്ടുവരാന്‍ കഴിഞ്ഞു.

Latest