മുസ്‌ലിം നവോത്ഥാനം മത നവീകരണമല്ല: പൊന്മള

Posted on: January 20, 2019 2:56 pm | Last updated: January 20, 2019 at 2:56 pm
വള്ളുവമ്പ്രം അത്താണിക്കലില്‍ സംഘടിപ്പിച്ച എസ് വൈ എസ് മലപ്പുറം സോണ്‍ സമ്മേളനം സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

വള്ളുവമ്പ്രം: മുസ്‌ലിം നവോത്ഥാനം മത നവീകരണമല്ലെന്നും നവോത്ഥാനത്തിന്റെ പേരില്‍ മതത്തിന്റെ അന്തസത്തയെ ചോദ്യം ചെയ്ത് മത നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വഹാബിസത്തെ കരുതിയിരിക്കണമെന്നും പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. വള്ളുവമ്പ്രം അത്താണിക്കലില്‍ നടന്ന എസ് വൈ എസ് മലപ്പുറം സോണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷ് അധിനിവേശം കേരള മുസ്‌ലിംകള്‍ക്ക്‌ മറ്റു നഷ്ടങ്ങള്‍ക്ക് പുറമെ ആദര്‍ശപരമായും ഒട്ടേറെ വെല്ലുവിളികള്‍ സമ്മാനിച്ചു. മതത്തിന്റെയും ജാതീയതയുടെയും പേരില്‍ ഭിന്നിപ്പിച്ച് അധികാരം നിലനിര്‍ത്താനുള്ള കുത്സിത ശ്രമത്തെ മുസ്‌ലിംകള്‍ ഒറ്റക്കെട്ടായി നേരിട്ടു. മത രംഗത്തും ഭൗതിക രംഗത്തും ഒരുപോലെ നേരിട്ട പ്രതിസന്ധികള്‍ മറികടക്കാനാണ് സമസ്ത പണ്ഡിത സഭക്ക് രൂപം നല്‍കിയത്. മമ്പുറം തങ്ങളും മഖ്ദൂമുമാരും നടത്തിയ നവോത്ഥാന പ്രവര്‍ത്തനങ്ങളെ വികലമാക്കാനും അട്ടിമറിക്കാനും വഹാബിസം നേതൃത്വം നല്‍കി.
തുടര്‍ന്ന് എസ് വൈ എസ് നടത്തിയ മുന്നേറ്റങ്ങളാണ് കേരള മുസ്‌ലിംകള്‍ക്ക് സര്‍വ മേഖലയിലും ഉണര്‍വുണ്ടാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലപ്പുറം സോണ്‍ പ്രസിഡന്റ് നജ്മുദ്ദീന്‍ സഖാഫി പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു.
സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി, എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, അബ്ദുര്‍റഹീം കരുവള്ളി, പറവൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. സിദ്ദീഖ് മുസ്‌ലിയാര്‍ മക്കരപ്പറമ്പ്, ദുല്‍ഫുഖാറലി സഖാഫി മേല്‍മുറി, ഹുസൈന്‍ സഖാഫി പെരിന്താറ്റിരി, മുജീബ്‌റഹ്മാന്‍ വടക്കേമണ്ണ, സുബൈര്‍ കോഡൂര്‍, സൈതലവി പടിഞ്ഞാറ്റുമുറി, അബ്ദുസ്സലാം കോഡൂര്‍, ബദ്‌റുദ്ദീന്‍, അഹ്്മദ് അലി കോഡൂര്‍ റാലിക്ക് നേതൃത്വം നല്‍കി.
ഭാരവാഹികള്‍: നജ്മുദ്ദീന്‍ സഖാഫി പൂക്കോട്ടൂര്‍ (പ്രസി.), സിദ്ധീഖ് മുസ്‌ലിയാര്‍(ജന.സെക്ര.), സൈതലവി പടിഞ്ഞാറ്റുമുറി (ഫിനാ.സെക്ര.), ഹുസൈന്‍ സഖാഫി പെരിന്താറ്റിരി, ദുല്‍ഫുഖാറലി സഖാഫി (വൈ. പ്രസി.). മുസ്തഫ മുസ്‌ലിയാര്‍ പട്ടര്‍ക്കടവ്, അബ്ദുസ്സലാം കോഡൂര്‍, ബദ്‌റുദ്ദീന്‍ കോഡൂര്‍, അസീസ് സഖാഫി പുല്ലാര, അഹ്മദ് അലി കോഡൂര്‍, ശിഹാബ് ചെറുകുളമ്പ് (സെക്ര.)