ശബരിമല പ്രശ്‌നം രമ്യമായി പരിഹരിക്കണം: പന്തളം കൊട്ടാര പ്രതിനിധി

Posted on: January 20, 2019 12:22 pm | Last updated: January 20, 2019 at 5:20 pm

പത്തനംതിട്ട: ശബരിമല പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നാണ് ആഗ്രഹമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ. ഇതിനായി ഏത് ചര്‍ച്ചയ്ക്കും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. 51 യുവതികളുടെ പട്ടിക കോടതിക്ക് കൈമാറിയ സര്‍ക്കാര്‍ നടപടി ആകാശത്ത് പോയ അടി ഏണിവച്ച് വാങ്ങിയ പോലെയായെന്ന് അദ്ദേഹം പരിഹസിച്ചു.

ശബരിമലയിലെ ഇത്തവണത്തെ മണ്ഡലകാല തീഥാടനത്തിന് ഞായറാഴ്ച സമാപനമായി. രാവിലെ 6.30-ഓടെ ശബരിമല നട അടച്ചു. പന്തളം കൊട്ടാരം പ്രതിനിധിക്ക് മാത്രമാണ് ഞായറാഴ്ച ദര്‍ശനത്തിന് അവസരം ലഭിച്ചത്.