ഗവ.ഐ.ടി.ഐ: അപേക്ഷ ക്ഷണിച്ചു

Posted on: January 19, 2019 4:14 pm | Last updated: January 19, 2019 at 4:14 pm

ഇടുക്കി: പുതുതായി ആരംഭിച്ച ചിത്തിരപുരം ഗവ.ഐ.ടി.ഐ യില്‍ തുടങ്ങുന്ന രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള ഡ്രാഫ്റ്റ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍ എന്നീ ട്രേഡുകളിലേക്ക് പത്താം ക്ലാസ് പാസായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ചിത്തിരപുരം ഗവ. ഹൈസ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഐ ഓഫീസിലും കൊച്ചുമുല്ലക്കാനത്ത് പ്രവര്‍ത്തിക്കുന്ന രാജാക്കാട് ഐ.ടി.ഐ ഓഫീസിലും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 25 വൈകിട്ട് അഞ്ച് മണിവരെ. ഫോണ്‍ 04868 241813, 9847432553.