ബി.എസ്.സി/ഡിപ്ലോമാ നഴ്‌സുമാർക്ക് സ്‌കൈപ്പ് ഇന്റർവ്യൂ

Posted on: January 19, 2019 3:55 pm | Last updated: January 19, 2019 at 3:55 pm

തിരുവനന്തപുരം: സൗദി അറേബ്യയിലെ അൽ-മൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി. തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫീസിൽ ജനുവരി 30 ന് സ്‌കൈപ്പ് ഇന്റർവ്യൂ നടത്തും. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം [email protected] എന്ന ഇ-മെയിലിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in. ടെലിഫോൺ 0471-2329440/41/42/43/45.