ജെ ഇ ഇ ഫലം പ്രഖ്യാപിച്ചു

Posted on: January 19, 2019 2:53 pm | Last updated: January 19, 2019 at 3:11 pm

ന്യൂഡല്‍ഹി: ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ (ജെ ഇ ഇ) ഫലം പ്രഖ്യാപിച്ചു. ജനുവരി എട്ട് മുതല്‍ 12 വരെ നടന്ന പരീക്ഷയുടെ ഫലമാണ്  പ്രസിദ്ധീകരിച്ചത്. തീരുമാനിച്ചതിനേക്കള്‍ 11 ദിവസം മുമ്പാണ് ഈ വര്‍ഷം ഫലം പ്രഖ്യാപിച്ചിരിക്കുന്നത്.

467 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയില്‍ രജിസ്റ്റര്‍ ചെയ്ത 9,29,198 വിദ്യാര്‍ഥികളില്‍ 8,74,469 പേരാണ് പരീക്ഷക്കെത്തിയത്. 15 വിദ്യാര്‍ഥികള്‍ ഈ വര്‍ഷം 100 ശതമാനം മാര്‍ക്ക് വാങ്ങി പരീക്ഷ വിജയിച്ചു.  ഇവരില്‍ മൂന്നു പേര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തിയത്. പരീക്ഷാഫലം jeemain.nic.in എന്ന വെബ്‌സൈറ്റിലൂടെ അറിയാം.