അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ ശുചിത്യ ഇന്ത്യ സാധ്യമാകില്ല: എസ് എസ് എഫ്

Posted on: January 19, 2019 11:41 am | Last updated: January 19, 2019 at 11:43 am
എസ് എസ് എഫ് ഹിന്ദ് സഫറിന് മധ്യപ്രദേശിലെ ഇന്‍ഡോറിലൊരുക്കിയ സ്വീകരണ സമ്മേളനം ഇഖ്ബാല്‍ ഗോറി ഉദ്ഘാടനം ചെയ്യുന്നു

ഇന്‍ഡോര്‍: അടിസ്ഥാന സംവിധാനങ്ങളൊരുക്കാതെ ശുചിത്വഭാരതം സാധ്യമാകില്ലെന്ന് എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ശൗക്കത്ത് ബുഖാരി. ഹിന്ദ് സഫറിന് മധ്യപ്രദേശിലെ ഇന്‍ഡോറിലൊരുക്കിയ സ്വീകരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്‍ഡോറിലെ സ്വീകരണ കേന്ദ്രത്തിലേക്ക് യാത്രയെ ആനയിക്കുന്നു

ഇന്ത്യയിലെ കുഗ്രാമങ്ങളിലും ചേരിപ്രദേശങ്ങളിലും അടിസ്ഥാന ജനവിഭാഗം നരകതുല്യമായ ജീവിതമാണ് നയിക്കുന്നത്. വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പോലും മികച്ച പഠനാന്തരീക്ഷവും പ്രാഥമിക ആവശ്യങ്ങള്‍ക്കു വേണ്ട സംവിധാനങ്ങളും ഇല്ലാത്തത് പുതുതലമുറയെ പഠനങ്ങളില്‍ നിന്നും വിമുഖരാക്കുന്നു. അതുകൊണ്ട് തന്നെ സാക്ഷര ഇന്ത്യക്കായുള്ള യജ്ഞത്തില്‍ ശുചിത്യത്തിന് മതിയായ പരിഗണന നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹിന്ദ് സഫറിന് ഇന്ത്യയുടെ ശുചിത്വനഗരമായ ഇന്‍ഡോറിലെ, മര്‍കസ് പരിസരത്തൊരുക്കിയ സ്വീകരണ സമ്മേളനത്തില്‍ വന്‍ ജനാവലി പങ്കെടുത്തു. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഇന്‍ഡോറിലെ ജനത ഹിന്ദ് സഫറിനെ വരവേറ്റത്.

ഇന്‍ഡോറിലെ സ്വീകരണ കേന്ദ്രത്തില്‍ യാത്രാ നായകര്‍ വേദിയിലേക്ക്തൈ്വബ എജ്യു ഗ്രൂപ്പ് ഡയറക്ടര്‍ സിദ്ദീഖ് നൂറാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനം ഇഖ്ബാല്‍ ഗോറി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് ദേശീയ നേതാക്കളായ ഡോ. ഫാറൂഖ് നഈമി, അബൂബക്കര്‍ സിദ്ദീഖ് കര്‍ണാടക, സുഹൈറുദ്ദീന്‍ നൂറാനി പശ്ചിമ ബംഗാള്‍ പ്രസംഗിച്ചു. സയ്യിദ് നാദിം അലി സ്വാഗതവും നദീം മുല്‍താനി നന്ദിയും പറഞ്ഞു.

ഇന്‍ഡോറിലെ സ്വീകരണ സമ്മേളനം വീക്ഷിക്കാനെത്തിയവര്‍

ആറ് സംസ്ഥാനങ്ങള്‍ പിന്നിട്ട ഹിന്ദ് സഫര്‍ ഇന്ന് ഹസ്‌റത്ത് അഹ്മദ് റസാഖാന്‍ ബറേല്‍വിയുടെ കര്‍മഭൂമിയായ ഉത്തര്‍പ്രദേശില്‍ പ്രവേശിക്കും. ഉച്ചക്ക് രണ്ടിന് ലക്‌നൗവിലാണ് സ്വീകരണം.

ഇന്‍ഡോറിലെ സ്വീകരണ സമ്മേളനം വീക്ഷിക്കാനെത്തിയവര്‍

വീഡിയോ: