ബിഹാറില്‍ ബി ജെ പിക്കു തിരിച്ചടിയേകി മുന്‍ എം പിയുടെ രാജി

Posted on: January 18, 2019 11:42 pm | Last updated: January 18, 2019 at 11:42 pm

പാട്‌ന: ബിഹാറിലെ മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ എം പിയുമായ ഉദയ് സിംഗ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. തന്റെ മണ്ഡലത്തിലെ വിശാല പ്രതിപക്ഷ ഐക്യത്തിനൊപ്പം നില്‍ക്കാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

ബി ജെ പിയുടെ പല നിലപാടുകളോടും യോജിക്കാനാകില്ല. നിതീഷ് കുമാറിനു മുന്നില്‍ സംസ്ഥാനത്തെ പാര്‍ട്ടി ഘടകം കീഴടങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബി ജെ പിയുടെ മുദ്രാവാക്യം അംഗീകരിക്കാനാകില്ല. പ്രതിപക്ഷമില്ലാതെ ജനാധിപത്യത്തിനു നിലനില്‍പ്പില്ലെന്നും ഉദയ് സിംഗ് പറഞ്ഞു.

15ാം ധനകാര്യ കമ്മീഷന്‍ ചെയര്‍മാനായിരുന്ന എന്‍ കെ സിംഗിന്റെ സഹോദരനാണ് ഉദയ് സിംഗ്. 2004, 2009 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പി ടിക്കറ്റില്‍ പുര്‍നേ മണ്ഡലത്തില്‍ നിന്നു ജയിച്ച അദ്ദേഹം 2014ല്‍ ജനതാദള്‍ (യു)വിന്റെ സന്തോഷ് കുശ്വാഹയോടു പരാജയപ്പെട്ടു.