ലോക്‌സഭാ തിരഞ്ഞെടുപ്പു തീയതി മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കും

Posted on: January 18, 2019 10:11 pm | Last updated: January 18, 2019 at 10:12 pm

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പു തീയതി മാര്‍ച്ച് ആദ്യ വാരം പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. ആറോ ഏഴോ ഘട്ടങ്ങളിലായാകും തിരഞ്ഞെടുപ്പു നടത്തുകയെന്ന് കമ്മീഷന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ വെളിപ്പെടുത്തി.

സുരക്ഷക്ക് ആവശ്യമായ സംവിധാനങ്ങളും സജ്ജീകരണങ്ങളും ലഭ്യമാകുന്നത് കൂടി പരിഗണിച്ചായിരിക്കും തീയതി പ്രഖ്യാപിക്കുക. ജൂണ്‍ മൂന്നിന് നിലവിലെ ലോക്‌സഭയുടെ കാലാവധി അവസാനിക്കും.