മലേഷ്യന്‍ മാസ്റ്റേഴ്‌സ്: ഒക്കുഹാരയെ തോല്‍പ്പിച്ച് സൈന സെമിയില്‍

Posted on: January 18, 2019 9:56 pm | Last updated: January 19, 2019 at 12:18 am

ക്വാലാലംപൂര്‍: മലേഷ്യന്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണില്‍ സെമി ബെര്‍ത്ത് നേടി ഇന്ത്യന്‍ താരം സൈന നെഹ്‌വാളിന്റെ കുതിപ്പ്. ലോക റാങ്കിംഗില്‍ ഏഴാം സ്ഥാനത്തുള്ള നൗസൂമി ഒക്കുഹാരയെ ക്വാര്‍ട്ടറില്‍ മറികടന്നാണ് സൈന സെമിയില്‍ പ്രവേശിച്ചത്. നേരിട്ടുള്ള സെറ്റുകളിലായിരുന്നു വിജയം. സ്‌കോര്‍: 21-18, 23-21.

ലോക നാലാം റാങ്കുകാരി സ്‌പെയിനിന്റെ കരോളി മാരിന്‍ ആണ് സെമിയില്‍ സൈനയുടെ എതിരാളി. ഇതിനു മുമ്പ് ഡെന്മാര്‍ക്ക്, ഫ്രഞ്ച് ഓപ്പണുകളില്‍ ഒക്കുഹാരയെ സൈന തോല്‍പ്പിച്ചിരുന്നു.