കൊല്ലത്തെ യു ഡി എഫ് സാരഥി പ്രേമചന്ദ്രന്‍ തന്നെ

Posted on: January 18, 2019 6:05 pm | Last updated: January 18, 2019 at 9:57 pm

തിരുവനന്തപുരം: കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി ആര്‍ എസ് പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും നിലവിലെ എം പിയുമായ എന്‍ കെ പ്രേമചന്ദ്രന്‍ തന്നെ. ഇതു സംബന്ധിച്ച പ്രഖ്യാപനം ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി എ എ അസീസ് നടത്തി.

പ്രേമചന്ദ്രനെ സംഘ്പരിവാര്‍ അനുകൂലിയെന്ന് വിളിച്ച് ആക്ഷേപിക്കുന്ന സി പി എം നിലപാടിനെതിരെ പാര്‍ട്ടി രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നടത്തുമെന്ന് അസീസ് പറഞ്ഞു. പാര്‍ട്ടി നേതാക്കള്‍ക്കു പുറമെ യു ഡി എഫ് നേതാക്കളും യോഗങ്ങളില്‍ പങ്കെടുക്കും. കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാന മന്ത്രിയെ കൊണ്ടുവന്നത് പ്രേമചന്ദ്രനാണെന്നതുള്‍പ്പടെയുള്ള സി പി എം പ്രചാരണങ്ങള്‍ തിരഞ്ഞെടുപ്പു മുന്നില്‍കണ്ടു മാത്രമുള്ളതാണെന്നും അസീസ് വ്യക്തമാക്കി.