Connect with us

National

വിദ്യാര്‍ഥികള്‍ വികസിപ്പിച്ച ഉപഗ്രഹം ഐഎസ്ആര്‍ഒ 24ന് വിക്ഷേപിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഉപഗ്രഹം ഐഎസ്ആര്‍ഒ ഈ മാസം 24ന് വിക്ഷേപിക്കും. കലാംസാറ്റ് എ് പേരിട്ട ഉപഗ്രഹം ചെന്നെയില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട് അപ്പ് കമ്പനിയാണ് നിര്‍മിച്ചത്. ലോകത്തിലെ ഏറ്റവും ലളിതവും ചെറുതുമാണ് ഈ ഉപഗ്രഹമെന്ന് ഐഎ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് പരിക്ഷണങ്ങള്‍ നടത്തുന്നതിനായാണ് പ്രധാനമായും പിഎസ്-4 ഉപയോഗിക്കുക. ഇതിന്റെ വിക്ഷേപണം വിജയകരാമായാല്‍ ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും.

വിദ്യാര്‍ഥി ഉപഗ്രഹത്തിന് പുറമെ വിദ്യാര്‍ഥികള്‍ക്കായി വിവിധ പരിശീലന പരിപാടികളും ഐഎസ്ആര്‍ഒ സംഘടിപ്പിക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത മൂന്ന് കുട്ടികളെ വീതം ഉള്‍പ്പെടുത്തി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ഒരു മാസത്തെ പരിപാടിയില്‍ എട്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളാണ് പങ്കെടുക്കുക.