തൊഴിലാളികളുടെ ശമ്പളം വൈകിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കോടതി നടപടി തുടങ്ങി

Posted on: January 18, 2019 5:38 pm | Last updated: January 18, 2019 at 5:53 pm

ദമ്മാം: തൊഴിലാളികളുടെ വേതനം കൃത്യമായി നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ സഊദിയിലെ തൊഴില്‍ കോടതികള്‍ പിഴ ചുമത്തിത്തുടങ്ങി. സഊദി തൊഴില്‍ നിയമം 94ാം വകുപ്പ് പ്രകാരമാണ് നടപടി. തൊഴിലാളിയുടെ ശമ്പളത്തിന്റെ പകുതി തുകയാണ് പിഴയായി ഈടാക്കുക. ശമ്പളം നല്‍കാന്‍ വൈകുന്നതിന്റെ പേരില്‍ പല സ്ഥാപനങ്ങള്‍ക്കെതിരേയും പിഴ ചുമത്താന്‍ തുടങ്ങിയതോടെ പല കമ്പനികളും സ്ഥാപനങ്ങളും കേസുകള്‍ കോടതികളില്‍ എത്തുന്നതിനുമുമ്പ് തൊഴിലാളികളുമായി രമ്യതയിലെത്തി പരിഹരിക്കാന്‍ തുടങ്ങി.

അതേസമയം, സഊദി തൊഴില്‍ കോടതികള്‍ ആരംഭിച്ചു രണ്ട് മാസം പിന്നിടുമ്പോള്‍ നിരവധിപേര്‍ പരിഹാരം തേടി തൊഴില്‍ കോടതികളില്‍ സമീപിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റിയാദിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആകെയുള്ള നാലായിരം കേസുകളില്‍ 1619 കേസുകളാണ് റിയാദ് തൊഴില്‍ കോടതിയില്‍ പരിഹാരം തേടി എത്തിയത്. ദമ്മാമില്‍ 903, ബുറൈദയില്‍ 376, അല്‍ഹസയില്‍ 329,തബൂകില്‍ 326 ജിദ്ദയില്‍ 293 കേസുകള്‍ എത്തി.

ഇരുപതിനായിരം റിയാലില്‍ താഴെയുള്ള സംഖ്യയില്‍ മേല്‍ കോടതിയെ സമീപിക്കാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. അകാരണായി സ്വദേശി ജീവനക്കാരനെ പിരിച്ചു വിട്ട കുറ്റത്തിന് റിയാദില്‍ ഒരു കമ്പനിക്കു പത്ത് ലക്ഷം റിയാലാണ് നഷ്ട പരിഹാരം നല്‍കാന്‍ തീര്‍പ്പുകല്‍പിച്ചത്. തൊഴില്‍ കേസുകള്‍ നീണ്ടുപോകുന്നത് ഒഴിവാക്കുന്നതിനും തൊഴില്‍ കോടതികള്‍ തീര്‍പ്പുകല്‍പിച്ചു