ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ സ്‌ഫോടനം

Posted on: January 18, 2019 3:30 pm | Last updated: January 18, 2019 at 8:10 pm

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും സ്‌ഫോടനം. അതിസുരക്ഷാ മേഖലയായ ചാല്‍ ചൗക്കിലെ ഖന്ത ഗഢ് മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. സിആര്‍പിഎഫ് കേന്ദ്രത്തിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ ആളപായമില്ല. നിരവധി കടകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

അതേസമയം, ഷോപ്പിയാനിലെ ഗാഗ്രന്‍ മേഖലയില്‍ തീവ്രവാദികള്‍ പോലീസ് സ്‌റ്റേഷന് നേരെ ബോംബെറിഞ്ഞു. സംഭവത്തില്‍ ആളപമായമില്ല.