51 യുവതികള്‍ ശബരിമലയിലെത്തിയത് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത്: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Posted on: January 18, 2019 2:09 pm | Last updated: January 18, 2019 at 2:56 pm

തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത 51 യുവതികളാണ് ശബരിമലയില്‍ എത്തിയതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പത്തിനും അമ്പതിനും ഇടക്ക് പ്രായമുള്ളവരാണിവരെന്നും ഈ പട്ടികയാണ് സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചതെന്നും മന്ത്രി പറഞ്ഞു.

ശബരിമല ദര്‍ശനത്തിനായി 7564 യുവതികളാണ് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തത്. കനകദുര്‍ഗയും ബിന്ദുവും ഓണ്‍ലൈന്‍ വഴിയല്ല ദര്‍ശനത്തിനെത്തിയതെന്നതിനാലാണ് ഈ കണക്കില്‍പ്പെടാത്തതെന്നും മന്ത്രി പറഞ്ഞു.
ദേവസ്വം മന്ത്രിയുടെ വാര്‍ത്താ സമ്മേളനം: