പാളം മുറിച്ച് കടക്കവെ യുവതി ട്രെയിന്‍ തട്ടി മരിച്ചു

Posted on: January 18, 2019 1:20 pm | Last updated: January 18, 2019 at 1:20 pm

കൊല്ലം: മയ്യനാട് റയില്‍വേ സ്‌റ്റേഷനു സമീപം ട്രെയിന്‍ തട്ടി ഫാര്‍മസിസ്റ്റായ യുവതി മരിച്ചു. മയ്യനാട് മുക്കം ഹലീമ മന്‍സിലില്‍ ഹലീമ ഹൈദര്‍ (22) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ 7.05 നാണ് അപകടം.

തിരുവനന്തപുരത്തേക്കുള്ള പാസഞ്ചര്‍ ട്രെയിനിലേക്കു കയറാന്‍ പാളം മുറിച്ചു കടക്കവെ കൊല്ലം ഭാഗത്തേക്കു വന്ന ജനശതാബ്ദി എക്‌സ്പ്രസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഹൈദരലി -ഫസീല ദമ്പതികളുടെ മകളാണ്. പരവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റായിരുന്നു.