Connect with us

Kerala

ശബരിമല: ദര്‍ശനത്തിനെത്തിയ 51 യുവതികള്‍ക്ക് സുരക്ഷയൊരുക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഈ യുവതികളുടെ പേരുവിവരങ്ങളും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. തിരിച്ചറിയല്‍ കാര്‍ഡും വിലാസവും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് നല്‍കിയത്. ആന്ധ്ര, തമിഴ്‌നാട്, തെലങ്കാന , ഗോവ എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് ഇതില്‍ ഭൂരിഭാഗം പേരും.

ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും തങ്ങള്‍ക്ക് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിക്കവെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ കോടതിയില്‍ അറിയിച്ചത്. ഇരുവര്‍ക്കും സുരക്ഷയൊരുക്കണമെന്ന് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ശബരിമലയിലെത്തുന്നവര്‍ക്ക് സുരക്ഷയൊരുക്കുന്നുണ്ടെന്നും ഇതുവരെ 51 പേര്‍ക്ക് സുരക്ഷയൊരുക്കിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു. ആദ്യമായാണ് ശബരിമലയിലെത്തിയ യുവതികളുടെ കണക്കുകള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിക്കുന്നത്. ഇക്കാര്യത്തില്‍ നേരത്തെ അവ്യക്തതകളുണ്ടായിരുന്നു.

Latest