കാരാട്ട് റസാഖിന്റേയും ഷാജിയുടേയും കേസുകള്‍ സമാനമല്ല: മന്ത്രി കെടി ജലീല്‍

Posted on: January 18, 2019 10:44 am | Last updated: January 18, 2019 at 12:38 pm

തിരുവനന്തപുരം: കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന്റെ കേസും കെഎം ഷാജിയുടെ കേസും സമാനമല്ലെന്ന് മന്ത്രി കെടി ജലീല്‍. ഷാജിയുടെയും റസാഖിന്റേയും കേസുകളിലെ വിധി ഒന്നല്ല. കെഎം ഷാജിയുടെ കേസിലെ വിഷയം വര്‍ഗീയതയുമായി ബന്ധപ്പെട്ടതാണ്. കാരാട്ട് റസാഖിന്റെത് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സാധാരണ നടക്കുന്ന കാര്യങ്ങള്‍ മാത്രമാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ സ്ഥാനാര്‍ഥികളെ വ്യക്തിഹത്യ നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എതിര്‍ സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്തുന്ന സിഡി പ്രചരിപ്പിച്ചതിന്റെ പേരില്‍ കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിനെ ഹൈ്‌ക്കോടതി അയോഗ്യനാക്കിയിരുന്നു.